കാസർഗോഡ്: ശുചിത്വ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപെടുത്താനും സമൂഹത്തില്‍ ശുചിത്വ അവബോധം സൃഷ്ടിക്കാനുമായി  നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ ശുചിത്വ പക്ഷാചരണത്തിന് തുടക്കമായി.
ആഗസ്റ്റ് 15 വരെയുള്ള പക്ഷാചരണ കാലത്ത് നെഹ്രു യുവകേന്ദ്രയില്‍ അഫിലിയേറ്റ് ചെയ്ത് പ്രവര്‍ത്തിക്കുന്ന ക്ലബുകള്‍ ശുചീകരണം, ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍, ഖരമാലിന്യങ്ങളുടെ ശേഖരണം,ജലസ്രോതസ്സുകള്‍ നവീകരിക്കല്‍ തുടങ്ങി വൈവിധ്യങ്ങളായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും.
പക്ഷാചരണത്തോടനുബന്ധിച്ച് കളക്ടറേറ്റ് പരിസരം ശുചീകരിച്ചു.നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് കോഡിനേറ്റര്‍ എം. അനില്‍കുമാര്‍ ശുചിത്വ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ജില്ല യൂത്ത് പ്രോഗ്രാം ഓഫീസര്‍  കെപ്രസീത, സുരക്ഷപ്രോജക്ട് മാനേജര്‍  ശ്രീജിത്ത് പി ,കൗണ്‍സിലര്‍  കീര്‍ത്തിപ്രിയ , എ ദിവ്യ  , എ  വി  സിദ്ധാര്‍ഥ്  എന്നിവര്‍ നേതൃത്വം നല്‍കി.