പാലക്കാട്: കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തിന്റെ മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ ഭാഗമായി 2019-20 അധ്യയന വര്‍ഷം പ്രവേശനം നേടിയ പട്ടികജാതിയിയിലുള്‍പ്പെട്ട ഒന്നാം വര്‍ഷം, രണ്ടാം വര്‍ഷം, മൂന്നാം വര്‍ഷം ഡിഗ്രി, ഒന്നാം വര്‍ഷം, രണ്ടാം വര്‍ഷം പി.ജി., ഒന്നാം വര്‍ഷം മുതല്‍ നാലാം വര്‍ഷം വരെയുള്ള എഞ്ചിനീയറിംഗ് വിദ്യാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ കുഴല്‍മന്ദം ബ്ലോക്ക് പരിധിയില്‍ സ്ഥിര താസമസക്കാരും സര്‍ക്കാര്‍/ എയ്ഡഡ്/ സ്വാശ്രയ കോളെജില്‍ മെറിറ്റ്/ റിസര്‍വേഷന്‍ രീതിയില്‍ പ്രവേശനം നേടിയവരാവണം. കുറഞ്ഞ വരുമാനമുള്ള ബി.പി.എല്‍ വിഭാഗക്കാര്‍ക്ക് മുന്‍ഗണന. വര്‍ഷത്തില്‍ ഒരുതവണയാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.
ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം എന്നിവ സഹിതം ഓഗസ്റ്റ് 16 ന് വൈകിട്ട് അഞ്ച് വരെ കുഴല്‍മന്ദം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ നല്‍കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ കുഴല്‍മന്ദം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കും. ഫോണ്‍: 8547630127.