സ്‌കോൾ-കേരള മുഖേന തെരഞ്ഞെടുക്കപ്പെട്ട സർക്കാർ/എയ്ഡഡ് ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളുകളിൽ സംഘടിപ്പിക്കുന്ന ഡി.സി.എ കോഴ്‌സ് അഞ്ചാം ബാച്ചിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി അല്ലെങ്കിൽ സർക്കാർ അംഗീകൃത തത്തുല്യ യോഗ്യതയുള്ള ആർക്കും പ്രായപരിധി ഇല്ലാതെ അപേക്ഷിക്കാം.

ആഗസ്റ്റ് ഏഴ് മുതൽ www.scolekerala.org മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്. കോഴ്‌സ് കാലാവധി ആറ് മാസം(ആകെ 240 മണിക്കൂർ) ആണ്. 4800 രൂപയാണ് ഫീസ്. ഇത് രണ്ടുഗഡുക്കളായും അടയ്ക്കാം. ഫീസ് അടയ്ക്കുന്നതിന് ജനറേറ്റ് ചെയ്ത് ലഭ്യമാകുന്ന ബാർകോഡ് സഹിതമുള്ള ചെലാൻ ഉപയോഗിച്ച് സംസ്ഥാനത്തെ ഏതൊരു പോസ്റ്റ് ഓഫീസിലും അടയ്ക്കാം.

പിഴ കൂടാതെ 26 വരെയും 50 രൂപ പിഴയോടെ 30 വരെയും ഫീസടച്ച് രജിസ്റ്റർ ചെയ്യാം. വിദ്യാർത്ഥികൾ ഓൺലൈൻ രജിസ്‌ട്രേഷനുശേഷം രണ്ട് ദിവസത്തിനകം നിർദിഷ്ട രേഖകൾ സഹിതമുള്ള അപേക്ഷകൾ എക്‌സിക്യൂട്ടീവ് ഡയറക്ടർ, സ്‌കോൾ-കേരള, വിദ്യാഭവൻ, പൂജപ്പുര പി.ഒ., തിരുവനന്തപുരം-12 എന്ന വിലാസത്തിൽ നേരിട്ടോ, സ്പീഡ്/രജിസ്റ്റേർഡ് തപാൽമാർഗ്ഗമോ എത്തിക്കണം.

കൂടുതൽ വിവരങ്ങൾ 0471-2342950, 2342271, 2342369 എന്നീ ഫോൺ നമ്പറുകളിൽ ലഭിക്കുമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു.