ഇ-പോസ് സംവിധാനത്തിലൂടെ റവന്യു വകുപ്പിലെ പണമിടപാടുകള്‍ കാര്യക്ഷമമാക്കാനും സമയബന്ധിതമായി പൂര്‍ത്തിയാക്കുവാനും സാധിക്കുമെന്ന് ജില്ലാ കളക്ടര്‍ എച്ച്.ദിനേശന്‍. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ റവന്യു വകുപ്പിലേക്കുള്ള  ഇ-പോസ് മെഷീന്‍ വിതരണോത്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഐ.റ്റി ജില്ലാ നോഡല്‍ ഓഫീസറും അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റുമായ ആന്റണി സ്‌കറിയ യോഗത്തിന് അധ്യക്ഷത വഹിച്ചു  ജില്ലയിലെ 5 താലൂക്കുകളില്‍ നിന്നായി  67 വില്ലേജുകളിലേക്ക് ആണ് മെഷ്യന്‍ നല്‍കുന്നത്.

സര്‍ക്കാരിലേക്കുള്ള നികുതി   ഉപഭോക്താക്കള്‍ക്ക്  നേരിട്ട് തന്നെ ട്രഷറി അക്കൗണ്ടിലേക്കാണ്  ഇടാന്‍ സാധിക്കുമെന്നതും ഇതിന്റെ പ്രത്യേകതയാണ്. ഇതിലൂടെ  അനാവശ്യമായ പണമിടപാടുകള്‍ ഒഴിവാക്കാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കും.

പൈന്‍ ലാബ്സ് എന്ന കമ്പനിയുടേതാണ്  ഇപോസ് മെഷ്യന്‍.  ഫെഡറല്‍ ബാങ്കുമായി സംയോജിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ജില്ലയിലെ തഹസില്‍ദാര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ക്കായി പരിശീലനം ക്ലാസും സംഘടിപ്പിച്ചിരുന്നു. റവന്യൂ ഉദോഗസ്ഥന്‍ അനില്‍ ഐസക്,  പൈന്‍ ലാബ്സ് ടെക്നിക്കല്‍ ലീഡ് ജോസി വി.വൈ തുടങ്ങിയവര്‍ ക്ലാസ്സ് എടുത്തു.

യോഗത്തില്‍ എന്‍. ഐ.സി ജില്ലാ ഓഫീസര്‍ സെബാസ്റ്റ്യന്‍ കെ. എല്‍ , ഫെഡറല്‍ ബാങ്ക് ഇടുക്കി ബ്രാഞ്ച് മാനേജര്‍ വിനു എം സാം, ഇടുക്കി തഹസില്‍ദാര്‍ വിന്‍സെന്റ് ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.