73 മത് സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ക്ക് മുന്നോടിയായുള്ള കലാസാംസ്‌ക്കാരിക പരിപാടികള്‍ക്ക് അടിമാലിയില്‍ തുടക്കംക്കുറിച്ചു.പ്രളയത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം അടിമാലിയില്‍ സ്വാതന്ത്ര ദിനാഘോഷങ്ങൾ വേണ്ടെന്ന് വച്ചിരുന്നു.ഇത്തവണ സ്വാതന്ത്രദിനാഘോഷം ഗംഭീരമാക്കാനാണ് തീരുമാനം.
പരിപാടികളുടെ തുടക്കമെന്നോണം സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുള്ള വിവിധ മത്സരങ്ങള്‍ ഗ്രാമപഞ്ചായത്ത് ടൗണ്‍ ഹാളില്‍ നടന്നു.ആഘോഷ കമ്മറ്റി ജനറല്‍ കണ്‍വീനര്‍ പി വി സ്‌കറിയ കലാസാംസ്‌ക്കാരിക പരിപാടികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ദേശ ഭക്തി ഗാനം,പ്രസംഗം,ക്വിസ് മത്സരം തുടങ്ങിയ മത്സരങ്ങളാണ് നടന്നത്,യുപി,ഹൈസ്‌ക്കൂള്‍,ഹയര്‍ സെക്കണ്ടറി,കോളേജ് വിഭാഗങ്ങള്‍ തിരിച്ചായിരുന്നു മത്സരങ്ങൾ.വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ആഗസ്റ്റ് 15ന് നടക്കുന്ന പൊതുസമ്മേളനത്തില്‍വെച്ച് നല്കും.