കനത്തമഴയും മണ്ണിടിച്ചിലും കാരണം ഗവിയിലേക്കുള്ള വിനോദസഞ്ചാരം വനം വകുപ്പ് നിര്‍ത്തിവച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് താത്കാലികമായി നിര്‍ത്തിവച്ചിട്ടുള്ളത്. റാന്നി ഫോറസ്റ്റ് ഡിവിഷന്റെ കീഴിലെ ഗവി-കക്കി ഇക്കോ ടൂറിസം വെബ്‌സൈറ്റ് മുഖേനയാണ് ഗവി യാത്രയ്ക്ക് ഓണ്‍ലൈന്‍ ബുക്കിംഗ് സ്വീകരിച്ചിരുന്നത്.
