വയനാട് ജില്ലയിലേക്ക് രണ്ട് എൻ. ഡി. ആർ. എഫ് ടീം കൂടി തിരിച്ചു. ഒരു ടീം ഇപ്പോൾ ജില്ലയിലുണ്ട്. 25 അംഗങ്ങളാണ് ഒരു സംഘത്തിലുള്ളത്. ഓരോ ടീമിനൊപ്പവും രണ്ട് ബോട്ടുകളും രണ്ട് ഡിങ്കികളും ഉണ്ട്. ജില്ലാ കളക്ടർ സ്ഥിതിഗതികൾ വിലയിരുത്തി. പനമരത്ത് വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. ഇവിടെ നിന്ന് ജനങ്ങളെ മാറ്റിപാർപ്പിച്ചു.