പതിനാറാമത് ദേശീയ സമ്മതിദായക ദിനം പാലക്കാട് ജില്ലയിൽ ആചരിച്ചു. ഒറ്റപ്പാലം സബ് കളക്ടറും ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസറുമായ അൻജീത് സിങ് മുഖ്യാതിഥിയായി പങ്കെടുത്തു. ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. സംസ്ഥാനതലത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച അഗളി ഐ.എച്ച്.ആർ.ഡി കോളേജ്, അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് കോളേജ്, മുണ്ടൂർ യുവക്ഷേത്ര കോളേജ് എന്നീ കോളേജുകളിലെ ഇലക്ട്രല്‍ ലിറ്ററസി ക്ലബുകളെ പരിപാടിയിൽ ആദരിച്ചു. മികച്ച പ്രവർത്തനം നടത്തിയ ഇലക്ട്രല്‍ ലിറ്ററസി ക്ലബ് അംഗങ്ങൾക്കുള്ള വ്യക്തിഗത പുരസ്കാരങ്ങളുടെ വിതരണവും നടന്നു.

കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് കെ സുനിൽകുമാർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തഹസിൽദാർ എൻ.എൻ. മുഹമ്മദ് റാഫി, തെരഞ്ഞെടുപ്പ് വിഭാഗം ഹെഡ് ക്ലർക്ക് പി.എ ടോംസ് എന്നിവർ സംസാരിച്ചു. വകുപ്പ് ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവർ പങ്കെടുത്തു.