ഇടുക്കി: 5 താലൂക്കുകളിലായി 12 ക്യാമ്പുകളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. പീരുമേട് താലൂക്കിലാണ് ഏറ്റവും കൂടുതല്‍ ക്യാമ്പുകള്‍. 5 ക്യാമ്പുകളാണ് അവിടെയുള്ളത്. ദേവികുളം 2, ഇടുക്കി 2, ഉടുമ്പന്‍ചോല 2, തൊടുപുഴ 1 എന്നിങ്ങനെയാണ് ക്യാമ്പുകളുടെ എണ്ണം.

139 കുടുംബങ്ങളില്‍ നിന്നായി 441 ആളുകളാണ് ക്യാമ്പിലുള്ളത്. അതില്‍ 145 പുരുഷന്മാരും 156 സ്ത്രീകളും 89 കുട്ടികളുമാണ് ഉള്ളത്. ഇതില്‍ 26 പേര്‍ 60 വയസ്സിനു മുകളിലുള്ള പുരുഷന്മാരും 25 പേര്‍ 60 വയസ്സിനു മുകളിലുള്ള സ്ത്രീകളുമാണ്.