വനം -വ്യജീവി വകുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് അടിയന്തിര പരിഹാരം കാണുന്നതിന് വനം വകുപ്പ് ജില്ലയില്‍ വന അദാലത്ത് നടത്തും. സെപ്തംബര്‍ 26 ന് രാവിലെ 10 മുതല്‍ കാസര്‍കോട് മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടത്തുന്ന അദാലത്ത് വനം -വന്യജീവി വകുപ്പ് മന്ത്രി അഡ്വ.കെ.രാജു ഉദ്ഘാടനം ചെയ്യും. പട്ടയ സംബന്ധമായ പരാതികള്‍ ഒഴികെ വനം വകുപ്പുമായി ബന്ധപ്പെട്ട മറ്റ് പരാതികളാണ് അദാലത്തില്‍ പരിഗണിക്കുക.

അപേക്ഷ അനുബന്ധ രേഖകള്‍, അപേക്ഷകന്റെ പൂര്‍ണ്ണമായ മേല്‍വിലാസം എന്നിവ സഹിതം വനം വകുപ്പിന്റെ താഴെ പറയുന്ന ഓഫീസുകളില്‍ സ്വീകരിക്കും.കാസര്‍കോട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസ്്-04994 256119, കാസര്‍കോട് സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ -04994 256910, കാസര്‍കോട് റെയിഞ്ച് ഫോറസ്റ്റ് ഓഫീസ് (ഫ്‌ളയിംഗ് സ്‌ക്വാഡ് റെയിഞ്ച്), -04994 256100, കാസര്‍കോട് റെയിഞ്ച് ഫോറസ്റ്റ് ഓഫീസ് -04994 225072, കാഞ്ഞങ്ങാട് റെയിഞ്ച് ഫോറസ്റ്റ് ഓഫീസ് -0467 2207077, ഹോസ്ദുര്‍ഗ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസ് (സോഷ്യല്‍ ഫോറസ്ട്രി), -8547603838, കാസര്‍കോട് റെയിഞ്ച് ഫോറസ്റ്റ് ഓഫീസ് (സോഷ്യല്‍ ഫോറസ്ട്രി), – 8547603836, പരപ്പ ഡിപ്പോ ഓഫീസ് -8547602862, പനത്തടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസ്-8547602601, മരുതോം സെക്ഷന്‍ ഫോറസ്റ്റ് ഓഫീസ് -8547602607, ഭീമനടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസ്-8547602612, പരപ്പ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസ് -8547602577, ബന്തടുക്ക സെക്ഷന്‍ ഫോറസ്റ്റ് ഓഫീസ്-8547602583, കാറഡുക്ക സെക്ഷന്‍ ഫോറസ്റ്റ് ഓഫീസ്-8547602589, പാണത്തൂര്‍ ചെക്ക് പോസ്റ്റ്-8547602606, തലപ്പാടി ചെക്ക് പോസ്റ്റ്- 04998 278555 എന്നിവിടങ്ങളില്‍ അദാലത്തിലേക്കുള്ള അപേക്ഷ നല്‍കാം. അദാലത്തില്‍ നേരിട്ടും അപേക്ഷ നല്‍കാം.