എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വുമൺ പൂജപ്പുരയിൽ ഒന്നാം വർഷ ബി.ടെക്ക് (സിഎസ്ഇ, ഇസിഇ, സിഇ, എഇ ആൻഡ് ഐ, ഐടി) കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കും എം.ടെക്ക് (കംപ്യൂട്ടർ സയൻസ്, സിഗ്നൽ പ്രോസസ്സിംഗ്) കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കും സ്‌പോട്ട് അഡ്മിഷൻ 30ന് രാവിലെ 11ന് കോളേജിൽ നടക്കും.  വിദ്യാർഥിനികൾക്ക് വിദ്യാഭ്യാസ യോഗ്യതയുടെ അസ്സൽ സർട്ടിഫിക്കറ്റുകൾ, ഫീസ് എന്നിവയുമായി സ്‌പോട്ട് അഡ്മിഷന് പങ്കെടുക്കാം.  വിശദവിവരങ്ങൾക്ക്: www.lbsitw.ac.in.  ഫോൺ: 0471 2349232, 9447076711, 9447347193.