കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ജൂനിയർ റസിഡന്റ് തസ്തികകളിൽ താത്കാലിക നിയമനം നടത്തുന്നതിനായി സെപ്തംബർ ഏഴിന് രാവിലെ 11ന് കൂടിക്കാഴ്ച നടത്തുന്നു. യോഗ്യത എം.ബി.ബി.എസ്. പ്രായപരിധി 40 വയസ്സ്. പ്രതിമാസവേതനം 45000 രൂപ. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റുകൾ (പകർപ്പുകൾ ഉൾപ്പടെ) സർക്കാർ അംഗീകൃത തിരിച്ചറിയൽ കാർഡ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം രാവിലെ പത്തിന് മുമ്പായി പ്രിൻസിപ്പലിന്റെ ഓഫീസിൽ എത്തണം.
