കേപ്പിന്റെ കീഴിലുള്ള മുട്ടത്തറ, പെരുമൺ, പത്തനാപുരം, പുന്നപ്ര, ആറൻമുള, കിടങ്ങൂർ, വടകര, തലശ്ശേരി, തൃക്കരിപ്പൂർ എൻജിനീയറിംഗ് കോളേജുകളിൽ ഒഴിവുള്ള ബി.ടെക് മെറിറ്റ്/മാനേജ്‌മെന്റ്/എൻ.ആർ.ഐ സീറ്റിലും ഡിപ്ലോമ കഴിഞ്ഞവർക്ക് ലാറ്ററൽ എൻട്രിയിലും 30നും 31നും സ്‌പോട്ട് അഡ്മിഷൻ നടക്കും.

പെരുമൺ, പുന്നപ്ര, കിടങ്ങൂർ, തലശ്ശേരി കോളേജുകളിൽ ഒഴിവുള്ള എം.ടെക് സീറ്റുകളിലും സ്‌പോട്ട് അഡ്മിഷൻ നടക്കും.  വടകര എൻജിനീയറിംഗ് കോളേജിൽ ഒഴിവുള്ള എം.സി.എ. റെഗുലർ/ലാറ്ററൽ എൻട്രി സീറ്റുകളിലേക്കും ഇതേ ദിവസങ്ങളിൽ സ്‌പോട്ട് അഡ്മിഷൻ നടക്കും. അർഹരായവർ അസൽ രേഖകൾ സഹിതം അതത് കോളേജിൽ നേരിട്ട് ഹാജരായി അഡ്മിഷൻ എടുക്കണം. വിശദവിവരങ്ങൾക്ക്: www.capekerala.org.  ഫോൺ: 7306260124.