പാലക്കാട്: പേമാരിയും ഉരുള്‍പൊട്ടലുമൊന്നും എന്താണെന്ന് അത്രകണ്ട് കൃത്യമായി അറിയില്ലെങ്കിലും ആരെല്ലാമോ നമുക്കുചുറ്റും കഷ്ടപ്പെടുന്നു എന്നറിഞ്ഞ  ചന്ദ്രനഗര്‍ കിഡ്‌സീ പ്രീ –  സ്‌ക്കൂളിലെ കുരുന്നുകള്‍ മാതാപിതാക്കളുടേയും അധ്യാപകരുടേയും പിന്തുണയോടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത് 10000 രൂപ. ചേമ്പറില്‍ നേരിട്ട് വന്നാണ് ജില്ലാ കലക്ടര്‍ ഡി ബാലമുരളിക്കും എ.ഡി.എം.   ടി .  വിജയനുമായി കുരുന്നുകളും അധ്യാപകരും തുക കൈമാറിയത് .

സമ്പാദ്യശീലം വളര്‍ത്തുന്നതിനായി  മാതാപിതാക്കള്‍ നല്‍കിയ  നാണയങ്ങള്‍ ഉള്‍പ്പടെ കൂട്ടി വെച്ചാണ്  അവര്‍ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയത്. ഗൗരി, നൈനു, മഹേശ്വരി , റാം മഹേശ്വര്‍ , ആദിദേവ്, ആരഭി,  നിള, ബിഹാന്‍, എന്നിങ്ങനെ എട്ട് കുട്ടികളോടൊപ്പം ആയിഷ സെബിന്‍ ജാഫര്‍, സുമ ഹരികൃഷ്ണന്‍ , അജിമോള്‍, രമ്യ, സീനത്ത് എന്നി അധ്യാപകരും ഉണ്ടായിരുന്നു.