ശംഖുമുഖത്ത് തിരയിൽപെട്ട പെൺകുട്ടിയെ രക്ഷിക്കുന്നതിനിടെ മരണപ്പെട്ട ലൈഫ്ഗാർഡ് ജോൺസൺ ഗബ്രിയേലിന്റെ കുടുംബത്തെ ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ സന്ദർശിച്ചു. ഉച്ചകഴിഞ്ഞ് 3.30ഓടെ വലിയതുറ രാജീവ് നഗറിലെ വീട്ടിലെത്തിയ മന്ത്രി ജോൺസന്റെ ഭാര്യ ശാലിനിയെയും മറ്റ് കുടുംബാംഗങ്ങളെയും സാന്ത്വനിപ്പിച്ചു. സർക്കാർ കൂടെയുണ്ടെന്നും സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും മന്ത്രി കുടുംബത്തിന് ഉറപ്പു നൽകി.
