കാക്കനാട്: ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസും ദേശീയ ആരോഗ്യദൗത്യവും വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പൊതുജനങ്ങള്‍ക്കിടയില്‍ ആരോഗ്യ അവബോധം സൃഷ്ടിക്കുന്നതിനായി പരിശീലനപരിപാടി സംഘടിപ്പിക്കും. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയുടെ ഭാഗമായി മിഷനുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ പരിശീലനം നല്‍കും. പരിശീലനം ലഭിച്ചവര്‍ക്ക് രണ്ടാഴ്ച നീളുന്ന ഫീല്‍ഡുതല പരിശീലനവും പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും നല്‍കും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി അടുത്തുള്ള പ്രാഥമികാരോഗ്യകേന്ദ്രത്തിലോ അതാത് വാര്‍ഡിലെ ആശ പ്രവര്‍ത്തകരെയോ സമീപിക്കണം.
