പട്ടികവർഗ വികസന വകുപ്പിന് കീഴിൽ മാനന്തവാടി തൊണ്ടർനാട് ഗ്രാമപഞ്ചായത്തിൽ കുഞ്ഞോമിൽ പ്രവർത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് സർക്കാർ അക്രഡിറ്റഡ് സ്ഥാപനങ്ങളിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു. പ്രൈസ് സോഫ്റ്റ്‌വെയർ മുഖേന തയാറാക്കിയ ഡി.പി.ആർ സ്വീകരിക്കുന്ന അവസാന തിയതി സെപ്റ്റംബർ 16 വൈകിട്ട് നാലുവരെയാണ്. ഇത് സംബന്ധിച്ച പ്രിബിഡ് മീറ്റിംഗ് പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറേറ്റിൽ അഞ്ചിന് ഉച്ചയ്ക്ക് 12ന് നടക്കും. കൂടുതൽ വിവരങ്ങൾ വികാസ് ഭവനിൽ പ്രവർത്തിക്കുന്ന പട്ടികവർഗ വികസന ഡയറക്ടറുടെ ഓഫീസിൽ ലഭിക്കും. ഫോൺ: 0471-2303229, 2304594.