കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും, കേരള സർക്കാരും, കുടുംബശ്രീയും സംയുക്തമായി നടപ്പിലാക്കുന്ന ദീൻദയാൽ ഉപാദ്ധ്യയ ഗ്രാമീണ കൗശല്യ യോജന സൗജന്യ നൈപുണ്യ പരിശീലന പദ്ധതിയിൽ 18-35 നും ഇടയിൽ പ്രായമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലുള്ളവരെയാണ് തെരഞ്ഞെടുക്കുന്നത്.

മുൻഗണനാ വിഭാഗം, ന്യൂനപക്ഷം, പട്ടികജാതി/വർഗം വിഭാഗങ്ങളിലുള്ളവർക്കും കോഴ്‌സിനു ചേരാം. ഫ്രണ്ട് ഓഫീസ് ആൻഡ് ഹൗസ് കീപ്പിംഗ് എക്‌സിക്യൂട്ടീവ്, സെക്യൂരിറ്റി സൂപ്പർവൈസർ, സിസിടിവി സൂപ്പർവൈസർ ആൻഡ് അൺ ആംഡ് സെക്യൂരിറ്റി ഗാർഡ് എന്നിവയാണ് കോഴ്‌സുകൾ. സോഫ്റ്റ് സ്‌കിൽ, കമ്പ്യൂട്ടർ/ഇംഗ്ലീഷ് ക്ലാസ്സുകളും കോഴ്‌സിനൊപ്പമുണ്ട്. പ്ലസ് ടു ആണ് യോഗ്യത. പഠിതാക്കൾക്ക് നിബന്ധനകൾക്ക് വിധേയമായി സ്വദേശത്തും/വിദേശത്തും ജോലി സാധ്യതകൾ ഉറപ്പുവരുത്തുന്നതോടൊപ്പം, സെക്ടർ സ്‌കിൽ അംഗീകാരമുള്ള സർട്ടിഫിക്കറ്റുകളും ലഭിക്കും. ഫോൺ: 9048088100, 9048181100, 9562010100.