പാലക്കാട്: കുഴല്‍മന്ദം ഗവ. ആയുര്‍വേദ- ഹോമിയോ ഡിസ്‌പെന്‍സറികള്‍, കുടുബശ്രീ സി.ഡി.എസ് യൂണിറ്റ് എന്നിവയുടെ നേതൃത്വത്തില്‍ ആശ്രയ- സ്‌നേഹിത-കോളിംഗ് ബെല്‍ വയോജന അയല്‍ക്കൂട്ടങ്ങള്‍ക്കായി മഴക്കാല രോഗപ്രതിരോധ മെഡിക്കല്‍ ക്യാമ്പ് കുഴല്‍മന്ദം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പ്രകാശ് ഉദ്ഘാടനം ചെയ്യ്തു.
ക്യാമ്പില്‍ 250 ഓളം രോഗികള്‍ പങ്കെടുത്തു. വൈസ് പ്രസിഡന്റ് മിനി നാരായണന്‍ അദ്ധ്യക്ഷയായ പരിപാടിയില്‍ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ദേവി, കുഴല്‍മന്ദം ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയന്തി വിജയന്‍, ഡോ. റീബ, ഡോ. വി.വി. ബിജി എന്നിവര്‍ സംസാരിച്ചു.