പട്ടാമ്പി നഗരസഭയുടെയും കൃഷി വകുപ്പിന്റെയും കുടുംബശ്രീയുടെയും സംയുക്താഭിമുഖ്യത്തില്‍ പട്ടാമ്പിയില്‍ ആഴ്ചചന്ത-ഓണചന്തയ്ക്ക് തുടക്കം. കെ.ഇ തങ്ങള്‍ മാര്‍ക്കറ്റ് സമുച്ചയത്തില്‍ ആരംഭിച്ച ഓണച്ചന്ത സെപ്റ്റംബര്‍ 10 വരെയും ആഴ്ചചന്ത എല്ലാ ചൊവ്വാഴ്ചകളിലും പ്രവര്‍ത്തിക്കും. ഇതോടനുബന്ധിച്ച് മികച്ച കര്‍ഷകരെയും പാടശേഖര സെക്രട്ടറിമാരുടെയും പരിപാടിയില്‍ ആദരിച്ചു. മികച്ച കര്‍ഷകനുള്ള എം കുഞ്ഞികൃഷ്ണസ്മാരക അവാര്‍ഡ് നഗരസഭാ ചെയര്‍മാന്‍ കെ. എസ്.ബി.എ തങ്ങളില്‍ നിന്നും കെ.ടി അലവി ഏറ്റുവാങ്ങി. കര്‍ഷകരായ എം വി ഭാസ്‌കര വാര്യര്‍, കണ്ണ പിഷാരടി, യൂസഫ്, കെ നാരായണന്‍, വി യൂസഫ്, ബാലന്‍, മനോജ് കുമാര്‍, മുഹമ്മദ് കുട്ടി, അഷറഫുദ്ദീന്‍, തങ്കം, കെ പി പുഷ്പവേണി, പി മുണ്ടന്‍, കെ പി ഉസ്മാന്‍, വേലായുധന്‍ എന്നിവരെയും പാടശേഖര സമിതി സെക്രട്ടറിമാരായ എം അലി, എന്‍ രാജന്‍, പരമേശ്വരന്‍, ശ്രീനിവാസന്‍, കരുണാകരന്‍, രാമകൃഷ്ണന്‍ എന്നിവരെയും ആദരിച്ചു.

കുടുംബശ്രീ സംരംഭകര്‍ക്കും ഉത്പന്നങ്ങള്‍ക്കും കര്‍ഷകര്‍ക്കും വിപണി ഒരുക്കി കൊടുക്കുകയാണ് ആഴ്ച ചന്തയിലൂടെ ലക്ഷ്യമിടുന്നതെന്ന് നഗരസഭാ ചെയര്‍മാന്‍ കെ.എസ്.ബി.എ തങ്ങള്‍ പറഞ്ഞു. പട്ടാമ്പിയില്‍ ആരംഭിച്ച ആഴ്ചചന്ത ജൈവ കര്‍ഷകരെ പ്രോത്സാഹിപ്പിക്കാന്‍ ഉതകുന്നതുമാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
പലവ്യഞ്ജനങ്ങളും വസ്ത്രങ്ങളും കുടുംബശ്രീ ഉല്‍പന്നങ്ങളായ അച്ചാറുകള്‍, കരകൗശല വസ്തുക്കള്‍, വിവിധ ഇനം പൊടികള്‍, കായ വറുത്തത്, ശര്‍ക്കര ഉപ്പേരി തുടങ്ങിയവയാണ് വില്‍പ്പനയ്ക്കുള്ളത്. പതിനഞ്ചോളം സ്റ്റാളുകളാണ് പ്രവര്‍ത്തിക്കുന്നത്.
നഗരസഭാ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ സി.സംഗീത അധ്യക്ഷയായി. നഗരസഭാ കൗണ്‍സിലര്‍മാരും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും സിഡിഎസ് അംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു.