സംസ്ഥാനത്ത് 2019ലെ പ്രകൃതിക്ഷേഭത്തോടനുബന്ധിച്ച് ആരംഭിച്ചതും ഓണസമയത്തും പ്രവർത്തിക്കുന്നതുമായ ദുരിതാശ്വാസ ക്യാമ്പുകളിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കാൻ സർക്കാർ നിർദ്ദേശിച്ചു. അതിന്റെ ഭാഗമായി തിരുവോണ നാളിൽ മന്ത്രിമാർ ക്യാമ്പു സന്ദർശനം നടത്തും.

ക്യാമ്പിൽ കഴിയുന്നവരോടൊപ്പം ഓണസദ്യ കഴിക്കും. ഓണക്കോടിയും വിതരണം ചെയ്യും. ക്യാമ്പുകളിൽ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ, മറ്റ് സാസ്‌കാരിക സംഘടനകൾ എന്നിവയുടെ സഹായത്തോടെ ആഘോഷപരിപാടികൾ സംഘടിപ്പിക്കുമെന്ന് ലാൻഡ് റവന്യൂ കമ്മീഷണർ അറിയിച്ചു.