കൊച്ചി: കാർഷിക വിപണി ശക്തിപ്പെടുത്താൻ ഓണ വിപണി ഒരുങ്ങി. കളമശ്ശേരി കൃഷി അസിസ്റ്റൻറ് ഡയറക്ടറുടെ പരിധിയിൽ വരുന്ന ചേരാനെല്ലൂർ, എളങ്കുന്നപ്പുഴ, കടമക്കുടി, മുളവുകാട്, കളമശ്ശേരി, തൃക്കാക്കര എന്നിവിടങ്ങച്ചിൽ സംസ്ഥാന കൃഷിവകുപ്പിന്റെ ഓണം പഴം പച്ചക്കറി വിപണികൾ ഒരുങ്ങി. സെപ്റ്റംബർ 7 മുതൽ 10 വരെയാണ് ഓണ വിപണി. ബ്ലോക്ക് തല ഓണവിപണി സെപ്റ്റംബർ 7 ശനിയാഴ്ച രാവിലെ 11 മണിക്ക് ചിറ്റൂർ ഫെറിക്ക് സമീപം ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. ആന്റണി ഉദ്ഘാടനം ചെയ്യും
പൊതുവിപണിയിൽ നിന്നും ലഭിക്കുന്ന സംഭരണ വിലയേക്കാൾ 10 ശതമാനം അധിക വില നൽകിയാണ് കർഷകരിൽ നിന്ന് പച്ചക്കറി സംഭരിക്കുന്നത്. ഈ പച്ചക്കറികൾ 30 ശതമാനം വിലക്കുറവിലാണ് പൊതു ജനങ്ങൾക്ക് നൽകുന്നത്. ഇത് കൂടാതെ ഹോർട്ടി കോർപ്പ് സംഭരിക്കുന്ന പച്ചക്കറികളും ഓണ വിപണിയിൽ ലഭ്യമാണെന്ന് കളമശ്ശേരി കൃഷി അസിസ്റ്റൻറ് ഡയറക്ടർ ബിൻസി എബ്രഹാം പറഞ്ഞു.
ചേരാനല്ലൂരിൽ പഞ്ചായത്ത് ഹാളിലും ചിറ്റൂർ ഫെറിക്ക് സമീപവും , എളംകുന്നപ്പുഴയിൽ ഗ്രീൻ ഹട്ട് ഇക്കോ ഷോപ്പിലും കൃഷിഭവനിലും , കടമക്കുടിയിൽ കൃഷിഭവന് സമീപവും, കളമശ്ശേരിയിൽ കൃഷിഭവനിലും , മുളവുകാട് കൃഷി ഭവന് സമീപമുള്ള ഇക്കോ ഷോപ്പിലും, തൃക്കാക്കര കൃഷിഭവനിലുമാണ് ഓണ വിപണികൾ സംഘടിപ്പിക്കുന്നത്.