കാക്കനാട്: എറണാകുളം ജില്ലയില്‍ ഹൈസ്കൂള്‍ അസിസ്റ്റന്റ് (നാച്ചുറല്‍ സയന്‍സ്) തസ്തികയുടെ (കാറ്റഗറി നമ്പര്‍ 659/12) തിരഞ്ഞെടുപ്പിനുള്ള ഇന്റര്‍വ്യൂ ജനുവരി 16, 17, 18, 23, 24, 25 തീയതികളില്‍ ജില്ലാ പിഎസ്സി ഓഫീസില്‍ നടക്കും. ജനുവരി 12 നു മുന്‍പ് മെമ്മോ ലഭിക്കാത്തവര്‍ ജില്ലാ പിഎസ്സി ഓഫീസുമായി ബന്ധപ്പെടുക.
