കൊച്ചി:  നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വ്വീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ എറണാകുളം, തൃശ്ശൂര്‍, കോട്ടയം, ഇടുക്കി ജില്ലകളെ ഉള്‍പ്പെടുത്തി എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ജനുവരി 20-ാം തീയതി കാലടി, ശ്രീശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്‌സിറ്റി കാമ്പസില്‍  വെച്ച് ‘നിയുക്തി 2018’ എന്ന പേരില്‍ മെഗാ ജോബ്‌ഫെയര്‍ സംഘടിപ്പിക്കുന്നു. ജോബ്‌ഫെയറിലേക്കുള്ള സൗജന്യ ഓണ്‌ലൈന്‍ രജിസ്‌ട്രേഷന്‍ ംംം.ഷീയളലേെ.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റില്‍ ആരംഭിച്ചിട്ടുണ്ട്. 18-40 പ്രായപരിധിയിലുള്ള എസ്.എസ്.എല്‍.സി മുതല്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക്  രജിസ്റ്റര്‍ ചെയ്യാം. ഐറ്റി, സാങ്കേതിക, ആട്ടോമൊബൈല്‍സ്, ഹോട്ടല്‍ മാനേജ്‌മെന്റ്് തുടങ്ങിയ മേഖലകളിലെ ഉദ്യോഗദായകരില്‍ നിന്നും ഏകദേശം അയ്യായിരത്തോളം ഒഴിവുകള്‍ റിപ്പോര്‍ട്ട്  ചെയ്തിട്ടുണ്ട്. എറണാകുളം ജില്ലയിലെ പ്രമുഖ വസ്ത്ര നിര്‍മ്മാണ കമ്പനിയില്‍ ഏകദേശം 1500 ഒഴിവുകള്‍ ഉണ്ട്. എസ്എസ്എല്‍സ#ി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍  0484 2422452 2422458