കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന സഹകരണ ഫെഡറേഷന്റെ ആയൂർധാരയിലെ ആയൂർവേദ ഉത്പന്നങ്ങൾ. അംഗസംഘങ്ങളുടെ ഉത്പന്നങ്ങൾ, വനമാലിക ബ്രാൻഡ്, വനവിഭവങ്ങൾ എന്നിവയുടെ സംസ്ഥാന/ജില്ലാതല മൊത്ത വിതരണ എജൻസികളായി പ്രവർത്തിക്കുന്നതിനും വനമാലിക ബ്രാൻഡ് വനവിഭവ മൂല്യവർധിത ഉത്പന്നങ്ങളുടെ വികസനം / ഡിസൈൻ എന്നിവ നിർവഹിക്കുന്നതിനും താത്പര്യമുളള പരിചയ സമ്പന്നരായ സ്ഥാപനങ്ങൾ / വ്യക്തികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന സഹകരണ ഫെഡറേഷൻ, എ.കെ.ജി. നഗർ റോഡ്, പേരൂർക്കട.പി.ഒ, തിരുവനന്തപുരം 695005 എന്ന വിലാസത്തിലോ sctfed@gmail.com  എന്ന ഇ-മെയിൽ വിലാസത്തിലോ സെപ്തംബർ 20 നകം അപേക്ഷിക്കണം.  ഫോൺ: 9496994263.