2018-19 വർഷത്തെ മികച്ച ആയുർവേദ ഡോക്ടർമാരേയും അധ്യാപകരെയും തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അവാർഡ് നിർണയത്തിനുള്ള രൂപരേഖയും മാനദണ്ഡവും അപേക്ഷാ ഫോമിന്റെ മാതൃകയും www.ism.kerala.gov.in ലും എല്ലാ ആയുർവേദ ജില്ലാ മെഡിക്കൽ ഓഫീസുകളിലും ലഭിക്കും.
അപേക്ഷകൾ/നാമനിർദ്ദേശങ്ങൾ ജില്ലാ മെഡിക്കൽ ഓഫീസർമാർ, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ എന്നിവർ മുഖേനയോ നേരിട്ടോ 30ന് വൈകിട്ട് അഞ്ചിനകം ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടർക്ക് ലഭ്യമാക്കണം.