പാലക്കാട്:  ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്കായി തൊഴില്‍മേള സംഘടിപ്പിക്കുന്നു.  ആലത്തൂര്‍ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ സെപ്റ്റംബര്‍ 24 ന് നടക്കുന്ന തൊഴില്‍മേളയിലെ ഒഴിവുകള്‍, യോഗ്യത എന്നിവ ചുവടെ ചേര്‍ക്കുന്നു.
1. അക്കൗണ്ട് സ്റ്റാഫ് – ഡിഗ്രി, കമ്പ്യൂട്ടര്‍ പരിജ്ഞാനം; മാനേജ്‌മെന്റ് ട്രെയിനി – പ്ലസ്ടു/ഐ.ടി.ഐ./ഡിപ്ലോമ/ഡിഗ്രി; ഓഫീസ് അസിസ്റ്റന്റ് – ഡിഗ്രി;  കസ്റ്റമര്‍ റിലേഷന്‍ എക്‌സിക്യൂട്ടീവ് – ഡിഗ്രി, കമ്പ്യൂട്ടര്‍ പരിജ്ഞാനം;  ടെലികാളര്‍ – പ്ലസ്ടു/ ഡിഗ്രി;  സെയില്‍സ് എക്‌സിക്യൂട്ടീവ് – പ്ലസ്ടു;  ഏജന്‍സി മാനേജര്‍ – പ്ലസ്ടു മുതല്‍ ഡിഗ്രി വരെ;  ഫിനാന്‍ഷ്യല്‍ കണ്‍സര്‍ട്ടന്റ് – എസ്.എസ്.എല്‍.സി./പ്ലസ്ടു
താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റായും (3 പകര്‍പ്പ്), തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ്, രജിസ്‌ട്രേഷന്‍ ഫീസായി 250 രൂപ സഹിതം ആലത്തൂര്‍ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ അന്നേ ദിവസം രാവിലെ 9.30 ന് എത്തണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത രശീതിയുളളവര്‍ അത് ഹാജരാക്കിയാല്‍ മതിയാകും. ഫോണ്‍ : 0491-2505435.