തിരുവനന്തപുരം: പേരൂർക്കട ഇലക്ട്രിക്കൽ സെക്ഷനു കീഴിലെ കണ്ണണിക്കോണം, ഏണിക്കര, പേരൂർക്കട ഗവ. ആശുപത്രി, ഇ.എസ്.ഐ ആശുപത്രി എന്നീ പ്രദേശങ്ങളിൽ ഇന്ന് (സെപ്റ്റംബർ 19) രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

തിരുവല്ലം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പനത്തുറ പ്രദേശങ്ങളിൽ സെപ്റ്റംബർ 19 മുതൽ 28 വരെ രാവിലെ എട്ടുമുതൽ വൈകിട്ട് അഞ്ചുമണി വരെ വൈദ്യുതി മുടങ്ങുമെന്നും കെ.എസ്.ഇ.ബി അറിയിച്ചു.