തദ്ദേശസ്വയംഭരണവകുപ്പിന്റെ കീഴിലുള്ള ജില്ലാ ശുചിത്വമിഷനുകളിൽ അസിസ്റ്റന്റ് ജില്ലാ കോ-ഓർഡിനേറ്റർ തസ്തികകളിലേക്ക് സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളിൽ നിന്നും ശുചിത്വമിഷൻ പ്രവർത്തനങ്ങളിൽ താത്പര്യമുള്ള ജീവനക്കാരിൽ നിന്നും ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ അസിസ്റ്റന്റ് ജില്ലാ കോ-ഓർഡിനേറ്റർ (ഐ.ഇ.സി) യുടെയും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ അസിസ്റ്റന്റ് ജില്ലാ കോ-ഓർഡിനേറ്റർ (സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ്) ന്റെയും ഓരോ ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

അസിസ്റ്റന്റ് ജില്ലാ കോ-ഓർഡിനേറ്റർ (സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ്) ആയി അപേക്ഷിക്കുന്നവർ സയൻസ് ബിരുദധാരികളോ, സിവിൽ എൻജിനീയറിംഗ് ഡിപ്ലോമ/ ബിരുദധാരികളോ ആയിരിക്കണം. അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ (ഐ.ഇ.സി) ശമ്പള സ്‌കെയിൽ 27800- 59400, അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ (എസ്.ഡബ്ല്യൂ.എം) ശമ്പളസ്‌കെയിൽ 30700 – 65400.
അപേക്ഷകൾ കെ.എസ്.ആർ പാർട്ട് (1) റൂൾ 144 പ്രകാരമുള്ള അപേക്ഷയും നിലവിലെ വകുപ്പ് മേധാവിയുടെ നിരാക്ഷേപപത്രവും സഹിതം ഒക്‌ടോബർ അഞ്ചിന് മുമ്പായി എക്‌സിക്യൂട്ടീവ് ഡയറക്ടർ, സംസ്ഥാന ശുചിത്വമിഷൻ, സ്വരാജ് ഭവൻ, നന്തൻകോട്, കവടിയാർ. പി.ഒ, തിരുവനന്തപുരം- 695003 എന്ന വിലാസത്തിൽ നേരിട്ടോ, തപാലിലോ സമർപ്പിക്കണം. വെബ്‌സൈറ്റ്: www.sanitation.kerala.gov.in.