തിരുവനന്തപുരം സൗത്ത് സിറ്റി റേഷനിംഗ് ഓഫീസിന്റെ പരിധിയിൽപ്പെട്ട റേഷൻ കാർഡുടമകളുടെ ആധാർ നമ്പർ റേഷൻ കാർഡുമായി ബന്ധിപ്പിക്കുന്നതിനുളള അദാലത്ത് സെപ്റ്റംബർ 24, 26, 28 തീയതികളിലായി രാവിലെ 10 മുതൽ നാല് വരെ നടക്കുമെന്ന് സിറ്റി റേഷനിംഗ് ഓഫീസർ അറിയിച്ചു.
തീയതിയും സ്ഥലവും: 24- പൂന്തുറ/ ബീമാപളളി / പരുത്തിക്കുഴി / അമ്പലത്തറ
(ബീമാ മാഹീൻ മദ്രസ്സാ ഹാൾ ബീമാപളളി), 26- വെട്ടുകാട് / വേളി / കണ്ണാന്തുറ / ശംഖുംമുഖം (സെന്റ് മേരീസ് ലൈബ്രറി ഹാൾ , വെട്ടുകാട്)
28- വലിയതുറ / ചെറിയതുറ / വളളക്കടവ് / മുട്ടത്തറ (മദ്രസ്സ ഹാൾ , വളളക്കടവ്)
