കാക്കനാട്: എറണാകുളം നിയമസഭ നിയോജക മണ്ഡല ഉപതിരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കാവുന്ന രണ്ടാം ദിനമായ ഇന്ന് ആരും പത്രിക സമർപ്പിച്ചില്ല.
കളക്ടറേറ്റിൽ റിട്ടേണിങ് ഓഫീസർ മുമ്പാകെയോ സിറ്റി റേഷനിങ് ഓഫീസിൽ അസി.റിട്ടേണിങ് ഓഫീസർ മുമ്പാകെയോ ആണ് പത്രിക സമർപ്പിക്കേണ്ടത്. സെപ്റ്റംബർ 30 ന് വൈകീട്ട് മൂന്നു മണിവരെ നാമനിർദ്ദേശ പത്രിക സ്വീകരിക്കും. ഒക്ടോബർ ഒന്നിന് പത്രികകളുടെ സൂക്ഷ്മപരിശോധന നടത്തും. പത്രിക പിൻവലിക്കാവുന്ന അവസാന തീയതി ഒക്ടോബർ മൂന്ന്.