കാക്കനാട് – എറണാകുളം ഉപതിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികകള്‍ സെപ്തംബര്‍ 28 ശനിയാഴ്ച്ച സ്വീകരിക്കില്ലെന്ന് വരണാധികാരി എസ്. ഷാജഹാന്‍ അറിയിച്ചു. നെഗോഷ്യബ്ള്‍ ഇന്‍സ്ട്രുമെന്‍റ് നിയമപ്രകാരം രണ്ടാം ശനിയാഴ്ച്ചയും നാലാം ശനിയാഴ്ച്ചയും അവധിയായതിനാല്‍ ഈ ദിവസങ്ങളില്‍ പത്രിക സ്വീകരിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശം നിലവിലുള്ള സാഹചര്യത്തിലാണിതെന്നും അദ്ദേഹം വ്യക്തമാക്കി
