ബി.എസ്‌സി  നേഴ്‌സിംഗ് & പാരാമെഡിക്കൽ ഡിഗ്രി 2019-20 അധ്യയന വർഷത്തെ ഒഴിവുള്ള സീറ്റുകളിൽ സ്‌പോട്ട് രജിസ്‌ട്രേഷനും ഓൺലൈൻ അലോട്ട്‌മെന്റും 26   ,27 നടക്കും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അപേക്ഷാർഥികൾ എൽ.ബി.എസ്. സെന്ററിന്റെ ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ സ്‌പോട്ട് രജിസ്‌ട്രേഷൻ ചെയ്ത് കോളേജ് ഓപ്ഷൻ നൽകണം.

ഓൺലൈൻ മുഖേന ആയിരിക്കും അലോട്ട്‌മെന്റ്. രജിസ്റ്റർ ചെയ്തവരെ മാത്രമേ അലോട്ട്‌മെന്റിൽ പരിഗണിക്കൂ.  പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ  No Objection cum Possession Certificate   രജിസ്‌ട്രേഷൻ സമയത്ത് കൊണ്ടുവരണം. അലോട്ട്‌മെന്റ് ലഭിക്കുന്നവർ ഫീസ് ഒടുക്കി പ്രവേശനം നേടണം. സ്‌പോട്ട് ആൻഡ് ഓൺലൈൻ അലോട്ട്‌മെന്റിനുള്ള ഷെഡ്യൂൾ www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 2560360, 361, 362, 363, 364, 365.