കണ്ണൂർ: എം.പി. ഫണ്ടില്‍ അനുവദിച്ച കൃത്രിമ കാല്‍ കൈമാറി. കെ കെ രാഗേഷ് എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 4.75 ലക്ഷം രൂപ അനുവദിച്ച് മൊകേരി സ്വദേശി കുണ്ടുപറമ്പത്ത് ശ്രീജിത്തിനാണ് കൃത്രിമ കാല്‍ നല്‍കിയത്.
കലക്ടറേറ്റ് ചേംബറില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് കൃത്രിമ കാല്‍ ശ്രീജിത്തിന് കൈമാറി. ഡിഎംഒ കെ നാരായണ നായ്ക്, ഫിനാന്‍സ് ഓഫീസര്‍ പി വി നാരായണന്‍, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ പി ശാന്ത, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍, ഡെപ്യൂട്ടി രജിസ്ട്രാര്‍ എം കെ ദിനേശ് ബാബു, എംപിയുടെ പിഎ വി സജിത് തുടങ്ങിയവര്‍ പങ്കെടുത്തു. വിദേശ നിര്‍മിതമായ ആധുനിക കൃത്രിമ കാല്‍ കെല്‍ട്രോണ്‍ വഴിയാണ് ലഭ്യമാക്കിയത്.