കോന്നി നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ഏഴു പേര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. അശോകന്‍(ബി.ജെ.പി), ജനീഷ് കുമാര്‍ കെ.യു(സി.പി.ഐ(എം), മോഹന കുമാര്‍(സി.പി.ഐ(എം), മോഹന്‍ രാജന്‍(ഐ.എന്‍.സി), കെ.സുരേന്ദ്രന്‍(ബി.ജെ.പി), ജോമോന്‍ ജോസഫ് സ്രാമ്പിക്കല്‍(സ്വതന്ത്രന്‍), ശിവാനന്ദന്‍(സ്വതന്ത്രന്‍) എന്നിവരാണ് പത്രിക സമര്‍പ്പിച്ചത്. വരണാധികാരി എല്‍ ആര്‍ ഡെപ്യൂട്ടി കളക്ടര്‍ എം.ബി ഗിരീഷ്, ഉപ വരണാധികാരി കോന്നി ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസര്‍ സി.പി രാജേഷ്‌കുമാര്‍ എന്നിവരുടെ മുമ്പാകെയാണ് പത്രികകള്‍ സമര്‍പ്പിച്ചത്.
അശോകന്‍(ഒരു സെറ്റ് പത്രിക), ജനീഷ് കുമാര്‍ കെ.യു(മൂന്നു സെറ്റ്), മോഹന കുമാര്‍(ഒരു സെറ്റ്), മോഹന്‍ രാജന്‍(നാല് സെറ്റ് ), കെ.സുരേന്ദ്രന്‍(രണ്ടു സെറ്റ്), ജോമോന്‍ ജോസഫ് സ്രാമ്പിക്കല്‍(രണ്ട് സെറ്റ്), ശിവാനന്ദന്‍(രണ്ടു സെറ്റ്) എന്നിവരുടെ മൊത്തം 15 സെറ്റ് പത്രികകളാണ് സമര്‍പ്പിച്ചത്. വരണാധികാരിക്ക് നാല് സെറ്റും ഉപവരണാധികാരിക്ക് 11 സെറ്റ് പത്രികകളുമാണ് ലഭിച്ചത്.