പത്തനംതിട്ട: മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് കോഴഞ്ചേരി താലൂക്ക് ഓഫീസ് ജീവനക്കാരുടെ നേതൃത്വത്തില്‍ പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷന്‍ പരിസരം ശുചീകരിച്ചു.
കോഴഞ്ചേരി തഹസിദാര്‍ ബി.ജ്യോതി, ഡെപ്യൂട്ടി തഹസിദാര്‍ കെ.ജയദീപ് എന്നിവര്‍ നേതൃത്വം നല്‍കി. വാരാചരണത്തോട് അനുബന്ധിച്ച് വരും ദിവസങ്ങളില്‍ കോഴഞ്ചേരി താലൂക്ക് ഓഫീസിന്റെ പരിധിയില്‍ വരുന്ന വില്ലേജ് ഓഫീസുകളിലും ജീവനക്കാര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും.