മഞ്ചേശ്വരം നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഏഴ് സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്ത്. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചതോടെ സ്ഥാനാര്‍ത്ഥികളുടെ  ചിത്രം തെളിഞ്ഞു.

സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പത്രിക നല്‍കിയിരുന്ന അബ്ദുള്ള കെ  പത്രിക പിന്‍വലിച്ചു.

അംഗീകൃത ദേശീയ സംസ്ഥാന പാര്‍ട്ടികളില്‍ നിന്ന് എം.സി.ഖമറുദ്ദീന്‍ (ഇന്ത്യന്‍ യൂനിയന്‍ മുസ്ലീം ലീഗ് -ചിഹ്നം-ഏണി ) രവീശ് തന്ത്രി കുണ്ടാര്‍ (ഭാരതീയ ജനതാ പാര്‍ട്ടി – ചിഹ്നം താമര) എം. ശങ്കര റായി മാസ്റ്റര്‍ (കമ്യുണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്  ചിഹ്നം- ചുറ്റിക, അരിവാള്‍, നക്ഷത്രം) എന്നിവരും ദേശീയ സംസ്ഥാന അംഗീകൃത രാഷട്രീയ പാര്‍ട്ടികളില്‍ ഉള്‍പ്പെടാത്ത രജിസ്‌ട്രേട് പൊളിറ്റിക്കല്‍ പാര്‍ട്ടികളില്‍ ഗോവിന്ദന്‍ ബി. ആലിന്‍ താഴെ ദ അംബേദ്ക്കറൈറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (എ.പി ഐ) ചിഹ്നം – കോട്ട് എന്നിവരും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി ഖമറുദ്ദീന്‍ എം സി ( ചിഹ്നം   ഫ്‌ളൂട്ട് ) .

വരണാധികാരി ഡപ്യൂട്ടി കളക്ടര്‍. (എല്‍.ആര്‍) എന്‍. പ്രേമ ചന്ദ്രന്റെ ചേമ്പറില്‍  സ്ഥാനാര്‍ത്ഥികളുടെയും ഹാജരാകാത്ത സ്ഥാനാര്‍ത്ഥികളുടേ പ്രതിനിധികളുടേയും സാന്നിധ്യത്തിലാണ് ചിഹ്നം അനുവദിച്ചത്.

സമ്മതിദായക വിവര പരിശോധനാ യജ്ഞം ഒക്‌ടോബര്‍ 15 വരെ

വോട്ടര്‍ പട്ടികയിലെ വിവരങ്ങള്‍ പരിശോധിക്കാനും തിരുത്താനും  അവസരം.ഒക്‌ടോബര്‍ 15 വരെയാണ് സമ്മതിദായക വിവര പരിശോധനാ യജ്ഞം.വോട്ടറുടെയും കുടുംബാംഗങ്ങളുടേയും വോട്ടര്‍ പട്ടികയിലെ വിവരങ്ങള്‍ പരിശോധിച്ച് ഉറപ്പു വരുത്താന്‍ അഞ്ച് ഘട്ടങ്ങളായി സാധിക്കും.ഒന്നാം ഘട്ടത്തില്‍ വോട്ടേഴ്‌സ് ഐഡന്റിറ്റി കാര്‍ഡ് നമ്പര്‍ ഉപയോഗിച്ച് www.nvsp.in ല്‍ ലോഗ്ഓണ്‍ ചെയ്യുക. രണ്ടാംഘട്ടത്തില്‍ വോട്ടറുടെ പേര്, ജനന തീയതി, ലിംഗം, മേല്‍വിലാസം, പട്ടികയില്‍ കാണുന്ന ബന്ധം, ഫോട്ടോ എന്നിവ പരിശോധിക്കുക. മൂന്നാം ഘട്ടത്തില്‍ വോട്ടര്‍ പട്ടികയിലുള്ള വിവരങ്ങള്‍, ഫോട്ടോ എന്നിവയില്‍ തെറ്റുകള്‍, മാറ്റം ഉണ്ടെങ്കില്‍ ശരിയാക്കി വിവരം സൂചിപ്പിക്കുക. \ാലാം ഘട്ടത്തില്‍ ഏതെങ്കിലും ഐ.ഡി പ്രൂഫ് അപ്‌ലോഡ് ചെയ്യുക. അഞ്ചാംഘട്ടത്തില്‍ തുടര്‍ സേവനങ്ങള്‍ക്ക് വോട്ടറുടെ മൊബൈല്‍ നമ്പറും ഇ മെയില്‍ വിലാസവും സമര്‍പ്പിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ടോള്‍ഫ്രീ നമ്പരായ 1950 ല്‍ വിളിക്കുക