തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ റിസർച്ച് സയന്റിസ്റ്റ്  II   (ഒരൊഴിവ്), ലാബ് അസിസ്റ്റന്റ്/ ഡാറ്റാഎൻട്രി ഓപ്പറേറ്റർ (ഒരൊഴിവ്) തസ്തികകളിൽ കരാർ നിയമനത്തിനുള്ള വാക്-ഇൻ-ഇന്റർവ്യൂ  10ന് നടക്കും.

റിസർച്ച് സയന്റിസ്റ്റിന് പി.എച്ച്.ഡി/ എം.ഡി/ എം.എസ്/ ഡി.എൻ.ബിയും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള പോസ്റ്റ് ഡോക്ടറൽ റിസർച്ചിലെ അഞ്ച് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. രണ്ട് പ്രസിദ്ധീകരണങ്ങളും വേണം. ക്ലിനിക്കൽ വിഷയങ്ങളിലെ പോസ്റ്റ് ഡോക്ടറൽ പരിചയം.

ജനറ്റിക് ഡേറ്റാ അനലൈസിംഗ് എന്നിവയിലെ അറിവ്, സമാനമേഖലയിലെ സർക്കാർ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രവൃത്തി പരിചയം എന്നിവ അഭികാമ്യം. പ്രായപരിധി 35 വയസ്സ് (നിയമാനുസൃത വയസ്സിളവ് ബാധകം). പ്രതിമാസ ശമ്പളം മെഡിക്കൽ 75,000 രൂപ, നോൺ മെഡിക്കൽ 70,000 രൂപ.

ലാബ് അസിസ്റ്റന്റ്/ ഡാറ്റാ എൻട്രി ഓപ്പറേറ്റർക്ക് പ്ലസ്ടുവും ഡി.സി.എയുമാണ് യോഗ്യത. സമാനമേഖലയിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം വേണം. പി.ജി.ഡി.സി.എയും സയൻസ് ബിരുദവും വെബ്‌സൈറ്റ് വികസനത്തിൽ പ്രവൃത്തി പരിചയവും അഭികാമ്യം. പ്രതിമാസ ശമ്പളം 16,000 – 20,000 രൂപ. പ്രായപരിധി 25 വയസ്സ്. കരാർ കാലാവധി ഒരു വർഷം.

ഇന്റർവ്യൂവിന് ഹാജരാകുന്നവർ ജനനത്തീയതി, ജാതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും വിലാസം തെളിയിക്കുന്ന രേഖ (ഒറിജിനൽ) അവയുടെ ഒരു സെറ്റ് പകർപ്പ് (സ്വയം സാക്ഷ്യപ്പെടുത്തിയത്) സഹിതം മെഡിക്കൽ കോളേജ് പ്രിൻസിപ്പാലിന്റെ ഓഫീസിൽ 10.30നു മുൻപ് ഹാജരാകണം.