1. വൈകുന്നേരങ്ങളില്‍ ഇടിമിന്നലോടെ മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അധികൃതര്‍ അറിയിച്ചു.
  2. കുട്ടികള്‍ ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി 10 വരെ തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കരുത്.
  3. തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട പ്രസംഗ വേദികളില്‍ ഇടിമിന്നലുള്ള സമയത്ത് പ്രസംഗം ഒഴിവാക്കുക. 
  4. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടാല്‍ ഉടനെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക.
  5. മഴക്കാര്‍ കാണുമ്പോള്‍ തുണികള്‍ എടുക്കാന്‍ ടെറസിലേക്കോ, മുറ്റത്തക്കോ ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി 10 വരെയുള്ള സമയത്ത് പോകരുത്
  6. ഗ്ര ഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.
  7. ജനലും വാതിലും അടച്ചിടുക
  8. ഫോണ്‍ ഉപയോഗിക്കരുത്
  9. ലോഹ വസ്തുക്കളുടെ സ്പര്‍ശനം സാമീപ്യം, വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യം എന്നിവ ഒഴിവാക്കുക.
  10.  ഇടിമിന്നലുള്ള സമയത്ത് ടെറസ്സിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.
  11. വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കുകയോ പട്ടം പറത്തുകയോ ചെയ്യരുത്.
  12. വാഹനത്തിലാണങ്കില്‍ തുറസ്സായ സ്ഥലത്ത് നിര്‍ത്തണം. ലോഹ ഭാഗങ്ങളില്‍ സ്പര്‍ശിക്കരുത്.
  13. ജലാശയങ്ങളില്‍ ഇറങ്ങരുത്.
  14. തുറസ്സായ സ്ഥലത്താണങ്കില്‍ പാദങ്ങള്‍ ചേര്‍ത്തുവച്ച് തല കാല്‍മുട്ടുകള്‍ക്ക് ഇടയില്‍ ഒതുക്കി ഇരിക്കുക.
  15. ഇടിമിന്നലില്‍നിന്നും സുരക്ഷിതമാക്കാന്‍ കെട്ടിടങ്ങള്‍ക്കു മുകളില്‍ മിന്നല്‍ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷയ്ക്കായി സര്‍ജ്ജ് പ്രോട്ടക്ടര്‍ ഘടിപ്പിക്കാം.
  16. മിന്നലിന്റെ ആഘാതത്താല്‍ പൊള്ളലേല്‍ക്കുകയോ കാഴ്ച്ചയോ കേള്‍വിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ ചെയ്യാം. മിന്നലേറ്റ വ്യക്തിയുടെ ശരീരത്തില്‍ വൈദ്യുത പ്രവാഹം ഉണ്ടാവാത്തതിനാല്‍ ആദ്യ 30 സെക്കന്റിനുള്ളില്‍ പ്രഥമ ശുശ്രൂഷ നല്‍കണം.
  17. വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് കെട്ടരുത്.