ഇടുക്കി: ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളുടെ സംസ്ഥാനതല സാംസ്‌കാരികോത്സവം ഇടുക്കി ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിന്‍സി സിബി ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് മെമ്പര്‍ ലിസമ്മ സാജന്‍ അധ്യക്ഷത വഹിച്ചു. പട്ടികവര്‍ഗ്ഗ വികസന ഡെപ്യൂട്ടി ഡയറക്ടര്‍ (വിദ്യാഭ്യാസം) വി. ശശീന്ദ്രന്‍ സ്വാഗതവും ഐ.റ്റി.ഡി.പി ഇടുക്കി അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍ അനില്‍ ഭാസ്‌കര്‍ കൃതജ്ഞതയും പറഞ്ഞു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടിന്റു സുഭാഷ്, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് മെമ്പര്‍ അമ്മിണി ജോസ്, ഹെഡ്മിസ്ട്രസ് മേഴ്‌സി പി.കെ, മദര്‍ പി.റ്റി.എ സന്ധ്യ ബിജു, സ്‌കൂള്‍ ലീഡര്‍ മാസ്റ്റര്‍ അമ്പാടികൃഷ്ണ മനോജ് എന്നിവര്‍ പ്രസംഗിച്ചു.
നാല് ഇനങ്ങളിലായി സംഘടിപ്പിച്ച മത്സരങ്ങളില്‍ ഗ്രൂപ്പ് ഡാന്‍സ്, സോളോ ഡാന്‍സ്, സോളോ സോംഗ് എന്നിവയില്‍ ഒന്നാം സ്ഥാനവും ഗ്രാപ്പ് സോംഗില്‍ രണ്ടാം സ്ഥാനവും ഇടുക്കി എം.ആര്‍.എസും ഗ്രൂപ്പ് സോംഗില്‍ ഒന്നാം സ്ഥാനവും ഗ്രൂപ്പ് ഡാന്‍സ്, സോളോ ഡാന്‍സ്, സോളോ സോംഗ് എന്നിവയില്‍ രണ്ടാം സ്ഥാനവും പൂക്കോട് .ഇ.എം.ആര്‍.എസും കരസ്ഥമാക്കി. വിജയികള്‍ക്ക് ആര്‍.ഡി.ഒ അതുല്‍ എസ് നാഥ്, ഡെപ്യൂട്ടി ഡയറക്ടര്‍ ( വിദ്യാഭ്യാസം) വി. ശശീന്ദ്രന്‍ എന്നിവര്‍ സമ്മാനദാനം നിര്‍വ്വഹിച്ചു.