മലേഷ്യയിലെ അനധികൃത കുടിയേറ്റക്കാർക്ക് നാട്ടിൽ തിരികെ പോകാൻ മലേഷ്യൻ സർക്കാർ അവസരം ഒരുക്കി. ബാക്ക് ഫോർ ഗുഡ് പ്രോഗ്രാം എന്ന് പേരിട്ടിരിക്കുന്ന പൊതുമാപ്പ് പദ്ധതി ഡിസംബർ 31 വരെയാണ്. മലേഷ്യയിലെ നിയമാനുസ്യത പാസ്സോ, പെർമിറ്റോ ഇല്ലാത്തവർക്ക് നാട്ടിൽ പോകാൻ അവസരം ലഭിക്കും.
പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കാൻ വിദേശീയർ, യാത്രാ രേഖകൾ, പാസ്സ്പോർട്ട്, എമർജൻസി സർട്ടിഫിക്കേറ്റ്, ഏഴുദിവസത്തിനകം നാട്ടിൽ പോകുവാനുള്ള വിമാന ടിക്കറ്റ്, എമിഗ്രേഷൻ ഓഫീസിൽ അടയ്‌ക്കേണ്ട പിഴതുകയായ 700 മലേഷ്യൽ റിങ്കിറ്റ് എന്നിവ വേണം. സാധുവായ യാത്രാരേഖകൾ ഇല്ലാത്ത ഇന്ത്യൻ പൗരൻമാർ എമർജൻസി സർട്ടിഫിക്കറ്റിനായി ഇന്ത്യൻ ഹൈക്കമീഷൻ ഏർപ്പെടുത്തിയ ഏജൻസിയായ ബി.എൽ എസ്സ് ഇന്ത്യൻനാഷണൽ ലിമിറ്റഡ്, ലെവൽ-4, വിസ്മ ടാൻകോം, 326-328, ജെലാൻ തുവാൻകു അബ്ദുൾ റഹ്മാൻ, 50100 കോലാലംപൂർ. ഫോൺ 03 26022474, 03 26022476 നെ സമീപിക്കാം