ജില്ലാ മെഡിക്കൽ ഓഫീസ് മുഖേന നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാ വകുപ്പ് എന്നിവർ ചേർന്നു നടത്തുന്ന പദ്ധതിയിലേക്ക് കരാർ അടിസ്ഥാനത്തിൽ സിദ്ധമെഡിക്കൽ ഓഫീസർ തസ്തികയിൽ വാക്ക് ഇൻ ഇന്റർവ്യു നടത്തുന്നു.

അംഗീകൃത സർവകലാശാലയിൽ നിന്നുള്ള സിദ്ധമെഡിസിൻ ബിരുദം, ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ അംഗീകരിച്ച എ ക്ലാസ് രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് എന്നീ യോഗ്യതകളുള്ളവർക്ക് പങ്കെടുക്കാം.

താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 29ന് രാവിലെ പത്തിന് ആയുർവേദ കോളേജിനു സമീപമുള്ള ആരോഗ്യ ഭവൻ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പ്, ജില്ലാ മെഡിക്കൽ ഓഫീസിൽ എത്തണം. വിശദ വിവരങ്ങൾക്ക് 04712320988.