ഈ വർഷത്തെ (2019-20) ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് തീർത്ഥാടകർക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുന്നതിനാവശ്യമായ മുന്നൊരുക്കങ്ങൾ സംബന്ധിച്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടേയും, മന്ത്രിമാരുടേയും ഉദ്യോഗസ്ഥരുടേയും യോഗം നവംബർ അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ രാവിലെ 11.30 ന് തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിൽ ചേരും. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും സന്നിഹിതനാവും.