സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന യൂണിറ്റുകളില്‍ നിന്ന് രജിസ്‌ട്രേഷന് അപേക്ഷ കഷണിച്ചു. തൊഴില്‍ നൈപുണ്യ പരിശീലനം, ഉല്പന്നങ്ങളുടെ വൈവിധ്യവല്‍ക്കരണം, ആധുനികവല്‍ക്കരണം, വിപണന സാധ്യതകളുടെ പരിപോഷണം എന്നിവ ലക്ഷ്യമാക്കി കോര്‍പ്പറേഷന്‍ നടപ്പാക്കാനുദ്ദേശിക്കുന്ന തൊഴില്‍ നൈപുണ്യ പരിശീലനം, അടിസ്ഥാന സൗകര്യ വികസനം, ധനസഹായം- സാങ്കേതിക സഹായം പ്രയോജനപ്പെടുത്തി യന്ത്രവല്‍ക്കരണം/പുത്തന്‍ വിപണന സംവിധാനങ്ങളുടെ  പ്രയോജനം ലഭ്യമാക്കുന്നതിനാണ് രജിസ്‌ട്രേഷന്‍ നടത്തുന്നതെന്ന്് മാനേജിങ് ഡയറക്ടര്‍ അറിയിച്ചു. നിലവില്‍ നിര്‍മ്മാണ വിപണന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിഗത യൂണിറ്റുകള്‍, പാര്‍ട്ട്ണര്‍ഷിപ്പ് സ്ഥാപനങ്ങള്‍, സഹകരണ/ചാരിറ്റബിള്‍ സൊസൈറ്റികള്‍ക്കും രജിസ്റ്റര്‍ ചെയ്യാം. അപേക്ഷഫോറം www.keralapottery.org ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യണം. പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട രേഖകള്‍ സഹിതം നവംബര്‍ അഞ്ചിനകം മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ , രണ്ടാം നില, അയ്യങ്കാളിഭവന്‍, കവടിയാര്‍ പി.ഒ, കനകനഗര്‍, വെളളയമ്പലം, തിരുവനന്തപുരം-695003 എന്ന വിലാസത്തില്‍ നല്‍കണം. ഫോണ്‍ : 0471-2727010, 9947038770.