കേന്ദ്ര സർക്കാരിന്റെ നാഷണൽ അർബൺ ലൈവ്‌ലിഹുഡ്‌സ് മിഷന്റെയും കുടുംബശ്രീ മിഷന്റെയും ആഭിമുഖ്യത്തിൽ മുൻസിപ്പാലിറ്റി, നഗരസഭ പരിധിയിൽ താമസക്കാരായിട്ടുളള വിദ്യാർത്ഥികൾക്കായി സംസ്ഥാന സഹകരണ യൂണിയൻ നെയ്യാർഡാമിലെ കേരള   ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) സൗജന്യമായി നടത്തുന്ന മൂന്ന് മാസത്തെ അക്കൗണ്ടിംഗ് അസിസ്റ്റന്റ് വിത്ത് റ്റാലി, അക്കൗണ്ടിംഗ് എന്നീ റസിഡൻഷ്യൽ കോഴ്‌സുകളിലേയ്ക്ക് ഒക്‌ടോബർ 31ന് രാവിലെ 10 മുതൽ കിക്മ ക്യാമ്പസിൽ ഇന്റർവ്യൂ നടത്തുന്നു. പ്ലസ്ടൂ പാസ്സാണ് അടിസ്ഥാന യോഗ്യത. 18-35 നും മദ്ധ്യ പ്രായമുളളവർക്ക് പങ്കെടുക്കാം.

അപേക്ഷകൾ കിക്മ വെബ്‌സൈറ്റിലും  (www.kicmakerala.in), നെയ്യാർഡാമിലുളള കിക്മ ഓഫീസിലും ലഭ്യമാണ്. നേരത്തെ അപേക്ഷ സമർപ്പിക്കാത്ത യോഗ്യതയുളള വിദ്യാർത്ഥികൾക്കും ഇന്റർവ്യൂവിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 8547618290/9446835303.