ഗവ. സെക്രട്ടേറിയറ്റിന്റെ 150-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി വിദ്യാർഥികൾക്കായി  നവംബർ മൂന്നിന` ചിത്രരചനാ മത്‌സരം (ജലച്ചായം) സംഘടിപ്പിക്കുന്നു. ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഗവ. സെക്രട്ടേറിയറ്റ് അങ്കണത്തിലാണ് മത്‌സരം. എൽ. പി., യു. പി. വിഭാഗം വിദ്യാർഥികളുടെ രജിസ്‌ട്രേഷൻ സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ രാവിലെ 9.30ന് ആരംഭിക്കും.

പതിനൊന്ന് മണി മുതലാണ് മത്‌സരം. ഹൈസ്‌കൂൾ, പ്ലസ് ടു വിദ്യാർഥികളുടെ രജിസ്‌ട്രേഷൻ ഉച്ചയ്ക്ക് 12 മുതൽ നടക്കും. മത്‌സരം ഉച്ചയ്ക്ക് രണ്ടിന് ആരംഭിക്കും. ചിത്രം വരയ്ക്കുന്നതിനുള്ള പേപ്പർ വിദ്യാർഥികൾക്ക് നൽകും. വരയ്ക്കാനുള്ള മറ്റു സാമഗ്രികൾ കൊണ്ടുവരണം. മത്സരാർഥികൾ തിരിച്ചറിയൽ കാർഡ് കൊണ്ടുവരണം. വിജയികൾക്ക് സർട്ടിഫിക്കറ്റും ഫലകവും സമ്മാനമായി നൽകും. കൂടുതൽ വിവരങ്ങൾക്ക്: 9946105965, 9447607360.