സംസ്ഥാന പരിവർത്തിക ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷൻ പട്ടികജാതിയിൽ നിന്നും ക്രിസ്തുമതത്തിലേ്ക്ക്  പരിവർത്തനം ചെയ്തിട്ടുള്ളവർ, പട്ടികജാതിയിലേയ്ക്ക് ശുപാർശ ചെയ്തിട്ടുള്ള വിഭാഗത്തിൽപ്പെട്ടവർ – ഒ.ഇ.സി മാത്രം, (മുന്നാക്ക – പിന്നാക്ക വിഭാഗങ്ങളിലെ മറ്റുജാതിക്കാർ അർഹരല്ല)  എന്നിവർക്കായി നൽകിവരുന്ന മെഡിക്കൽ/ എൻജിനീയറിംഗ് എൻട്രൻസ് പരീക്ഷാ പരിശീലനത്തിന് ധനസഹായം നൽകുന്നു.  (കുടുംബ വാർഷിക വരുമാനത്തിന് വിധേയമായി – ഗ്രാമപ്രദേശങ്ങളിൽ 98,000 രൂപ, നഗരപ്രദേശങ്ങളിൽ 1,20,000 രൂപ) ഉയർന്ന മാർക്ക് വാങ്ങി ആദ്യ ചാൻസിൽ തന്നെ സയൻസ് ഗ്രൂപ്പെടുത്ത് പ്ലസ്ടു/ തത്തുല്യ പരീക്ഷ ബി പ്ലസിൽ കുറയാതെ വിജയിച്ച വിദ്യാർഥികൾക്ക് ധനസഹായത്തിന് അപേക്ഷിക്കാം.

www.ksdc.kerala.gov.in ൽ നിർദിഷ്ട അപേക്ഷയോടൊപ്പം ജാതി സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ് എന്നിവ അപ്‌ലോഡ് ചെയ്ത് രാത്രി 12 വരെ അപേക്ഷിക്കാം.  കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടണം.  ഫോൺ: 0481-2564304, 9400309740.