പട്ടികജാതി, പട്ടികവർഗ വികസന വകുപ്പുകളുടെയും കിർത്താഡ്‌സിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നവംബറിൽ സംഘടിപ്പിക്കുന്ന ‘ഗദ്ദിക’-നാടൻ കലാമേള, ഉത്പന്ന പ്രദർശന വിപണന മേളയിലേക്ക് സ്റ്റാൾ അനുവദിക്കുന്നതിന് പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷകൾ വെള്ള പേപ്പറിൽ തയാറാക്കി ഡയറക്ടർ, പട്ടികവർഗ വികസനവകുപ്പ്, നാലാംനില, വികാസ് ഭവൻ, തിരുവനന്തപുരം എന്ന വിലാസത്തിൽ നവംബർ എട്ടിനകം ലഭിക്കണം. ഉത്പന്നങ്ങളെക്കുറിച്ചുള്ള വിവരങ്ങളും അപേക്ഷയിൽ കാണിച്ചിരിക്കണം.