വികസന പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോള്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തണമെന്ന് കെ.ഡി പ്രസേനന്‍ എം.എല്‍.എ പറഞ്ഞു. കരട് ജില്ലാ പദ്ധതി വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ വകുപ്പുകളുടേയും ജനപ്രതിനിധി-ഉദ്യോഗസ്ഥരുടേയും ഏകോപനം വിവിധ പദ്ധതികള്‍ നടത്തുന്നതിന് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലയ്ക്ക് ആവശ്യമായ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിനും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി ലഭിക്കുന്നതിനായുമാണ് കരട് ജില്ലാപദ്ധതി രൂപീകരിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരിയുടെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് സമ്മേള ഹാളില്‍ നടന്ന സെമിനാറില്‍ എം.എല്‍.എ മാരായ പി.ഉണ്ണി, കെ.കൃഷ്ണന്‍കുട്ടി, ജില്ലാ കലക്റ്റര്‍ ഡോ.പി. സുരേഷ് ബാബു, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ നാരായണദാസ്, ഡി.പി. സി സര്‍ക്കാര്‍ നോമിനി പ്രൊഫ.സി. സോമശേഖരന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ സെക്രട്ടറി സി.കെ ചാമുണ്ണി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ സെക്രട്ടറി സുമാവലി മോഹന്‍ദാസ്, ജില്ലാ ഫെസിലിറ്റേറ്റര്‍ സി.പി.ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.