മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഡി.ഫാം പാർട്ട് 1 (റഗുലർ) പരീക്ഷ സംസ്ഥാനത്തെ വിവിധ ഫാർമസി കോളേജുകളിൽ ഡിസംബർ 11 മുതൽ നടക്കും.

പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യേണ്ട അപേക്ഷകൾ നിശ്ചിത തുകയ്ക്കുള്ള ഫീസടച്ച് പൂരിപ്പിച്ച അപേക്ഷകൾ ഈ മാസം 20ന് മുമ്പ് ബന്ധപ്പെട്ട കോളേജുകളിൽ സമർപ്പിക്കണം. അതത് കോളേജുകളിൽ നിന്നുള്ള അപേക്ഷകൾ നവംബർ 25ന് മുമ്പ് ചെയർപേഴ്‌സൺ, ബോർഡ് ഓഫ് ഡി.ഫാം എക്‌സാമിനേഷൻസ്, ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ, തിരുവനന്തപുരം 11 എന്ന വിലാസത്തിൽ ലഭിക്കണം.  അപേക്ഷയോടൊപ്പം എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് വയ്ക്കണം.  വിശദവിവരങ്ങൾ www.dme.kerala.gov.in ലും വിവിധ ഫാർമസി കോളേജുകളിലും ലഭിക്കും.